loader image

G

u

r

u

k

u

l

a

m

Contact Info

Gurukulam,Aluva, Kerla, India

  • Gurukulam

  • Gurukulam,Aluva, Kerla, India

  • +919846924997

News

ഗുരു ധർമ്മ പ്രചരണ സഭ കേന്ദ്ര കമ്മിറ്റി യോഗം ശിവഗിരി മഠത്തിലെ സഭാ കേന്ദ്ര കാര്യാലയത്തിൽ നടന്നു

ഗുരു ധർമ്മ പ്രചരണ സഭ കേന്ദ്ര കമ്മിറ്റി യോഗം ശിവഗിരി മഠത്തിലെ സഭാ കേന്ദ്ര കാര്യാലയത്തിൽ നടന്നു

ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡൻ്റ് ബ്രഹ്മശ്രീ. ഡോ. സച്ചിദാനന്ദ സ്വാമിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. ജന: സെക്രട്ടറി ശ്രീമദ്.ശുഭാംഗാനന്ദ സ്വാമി സംഘടനാ സന്ദേശം നൽകി . ഗുരു ധർമ്മ പ്രചരണ സഭാ കേന്ദ്ര സെക്രട്ടറി ശ്രീമദ്. അസംഗാനന്ദ ഗിരി സ്വാമികൾ സ്വാഗതം ആശംസിച്ചു. ശ്രീമദ്. ജ്ഞാന തീർത്ഥ സ്വാമി, ശ്രീമദ്. അംബികാനന്ദസ്വാമി, എന്നിവർ സംസാരിച്ചു.

ഉച്ചക്കു ശേഷം ശ്രീമദ്. അസംഗാനന്ദ ഗിരി സ്വാമിയുടെ നേതൃത്വത്തിൽ നടന്ന പരിശീലന ക്ലാസ്സ് സഭയുടെ കേന്ദ്ര സമിതി വൈസ് പ്രസിഡൻ്റായ ഡോ. ചന്ദ്രമോഹൻ ഉത്ഘാടനം ചെയ്തു. സഭയുടെ കേന്ദ്ര രജിസ്ട്രാർ കെ.ടി സുകുമാരൻ ജോ: രജിസ്ട്രർ പുത്തൂർ ശോഭനൻ, കോ-ഓർഡിനേറ്റർ സത്യൻ പന്തത്തല, ജോ: കോർഡിനേറ്റർ ചന്ദ്രൻ പുളിങ്കുന്ന്, അശോകൻ ശാന്തി , പി. ആർ.ഒ

പ്രൊ: ഡോ. സനൽകുമാർ കേന്ദ്ര എക്സിക്യൂട്ടിവ് അംഗം അറ്റിങ്ങൽ കൃഷ്ണൻ കുട്ടി, ബാബുരാജ് വട്ടോടി, മാതൃ സഭാ കേന്ദ്ര സമിതി സെക്രട്ടറി ശ്രീജാ ഷാജികുമാർ യുവജന സഭാ കേന്ദ്ര സമിതി ചെയർമാൻ രാജേഷ് സഹദേവൻ സഭയുടെ കേന്ദ്ര സമിതി അംഗങ്ങൾ, ജില്ലാ പ്രസിഡൻ്റ് സെക്രട്ടറിമാർ എന്നിവർ ശിവഗിരി മഠത്തിലെ സഭാ കേന്ദ്ര കാര്യാലയത്തിൽ നടന്ന യോഗത്തിൽ പങ്കെടുത്തു.