loader image

G

u

r

u

k

u

l

a

m

Contact Info

Gurukulam,Aluva, Kerla, India

  • Gurukulam

  • Gurukulam,Aluva, Kerla, India

  • +919846924997

News

ഡോ. സുകുമാര്‍ അഴീക്കോട് ജന്മശതാബ്ദി പ്രസംഗ മത്സരം.

ഡോ. സുകുമാര്‍ അഴീക്കോട് ജന്മശതാബ്ദി പ്രസംഗ മത്സരം.

ശിവഗിരി : ശിവഗിരി മഠം, ഗുരുധര്‍മ്മപ്രചരണ സഭ, സുകുമാര്‍ അഴീക്കോട് ജന്മശതാബ്ദി സമിതി മാവേലിക്കര എന്നിവയുടെ ആഭിമുഖ്യത്തില്‍ ശിവഗിരിയില്‍ നടന്ന പ്രസംഗ മത്സരം ശിവഗിരി മാസിക ചീഫ് എഡിറ്റര്‍ അവ്യയാനന്ദ സ്വാമികള്‍ ഉദ്ഘാടനം ചെയ്തു. സുകുമാര്‍ അഴീക്കോടിന്‍റെ ദീര്‍ഘ ജീവിതം അവശേഷിപ്പിച്ചു പോയ നന്മയുടെ മഹാവെളിച്ചം ഇന്നും അസ്തമിക്കാതെ സമൂഹ ജീവിതത്തെ മുന്നോട്ടു നയിക്കുന്നു. ഈ ജന്മശതാബ്ദി ആഘോഷത്തിന്‍റെ പരിസമാപ്തിയിലും ആ മഹാപ്രകാശധോരിണിയിലേയ്ക്കു ആഗമരാകുവാന്‍ നമുക്ക് കഴിയട്ടെയെന്നും അഴീക്കോടിന്‍റെ പ്രഭാഷണം ഒരു അഭ്യാസമായിരുന്നില്ല, അത് ജീവിതം തന്നെയായിരുന്നുവെന്നും സ്വാമി പറഞ്ഞു. ഡോ. അജയന്‍ പനയറ അദ്ധ്യക്ഷത വഹിച്ചു. ഗുരുധര്‍മ്മ പ്രചരണ സഭ കൊല്ലം ജില്ലാ പ്രസിഡന്‍റ് ശ്രീ. ഡി. രാജഗോപാല്‍ ആശംസാപ്രസംഗം നടത്തി. റജി അടിമാലി, ഡി. അനില്‍, കെ. ഡി. മണിയന്‍ അടിമാലി, സ്വാതി രതീഷ് കോട്ടയം എന്നിവര്‍ സമ്മാനാര്‍ഹരായി. സുനിലീ , അജയന്‍ കരുനാഗപ്പള്ളി, പ്രസാദ് പാരിപ്പള്ളി എന്നിവര്‍ പങ്കെടുത്തു. ഷോണി.ജി. ചിറവിള സ്വാഗതവും ജി. മനോഹര്‍ നന്ദിയും പറഞ്ഞു. ജന്മശതാബ്ദി സമ്മേളനം ഇന്ന് 10 മണിക്ക് ശിവഗിരിയില്‍ ദൈവദശകം ഹാളില്‍ നടക്കും.