loader image

G

u

r

u

k

u

l

a

m

Contact Info

Gurukulam,Aluva, Kerla, India

  • Gurukulam

  • Gurukulam,Aluva, Kerla, India

  • +919846924997

News

ഗുരുധർമ്മ പ്രചരണ സഭ സ്ഥാപക ദിനത്തിൽ അവ്യയാനന്ദ സ്വാമികൾ രചിച്ച ശാരദാഞ്ജലി സംഗീത ആൽബം പ്രകാശനം ചെയ്യുന്നു

ഗുരുധർമ്മ പ്രചരണ സഭ സ്ഥാപക ദിനത്തിൽ അവ്യയാനന്ദ സ്വാമികൾ രചിച്ച ശാരദാഞ്ജലി സംഗീത ആൽബം പ്രകാശനം ചെയ്യുന്നു

ഗുരുധര്‍മ്മ പ്രചരണസഭ സ്ഥാപകദിനം ആചരിച്ചു

ശിവഗിരി: ഗുരുധര്‍മ്മ പ്രചരണസഭയുടെ സ്ഥാപക ദിനം പതാക ദിനമായി ഞായറാഴ്ച ആചരിച്ചു. ശ്രീനാരായണ ധര്‍മ്മസംഘം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ശിവഗിരി ആസ്ഥാനത്ത് പതാക ഉയര്‍ത്തി .സ്ഥാപക ദിനത്തില്‍ ശിവഗിരിയിലെ സ്വാമി അവ്യയാനന്ദ രചിച്ച ശാരദാഞ്ജലി സംഗീത ആല്‍ബം വീഡിയോ സിഡി പ്രകാശന കര്‍മം ശിവഗിരിയില്‍ നടന്നു. അവ്യയാനന്ദ സ്വാമികള്‍ എഴുതിയ ശാരദാഞ്ജലിക്ക് സുജി അന്തിക്കാട് സംഗീതം നല്‍കി ആനന്ദ് പ്രണവമാണ് ആലപിച്ചിരിക്കുന്നത് . 

 1981ല്‍ ശാരദാ പ്രതിഷ്ഠാ വാര്‍ഷിക ദിനമായ മെയ് 24നാണ്  ഗുരുധര്‍മ്മ പ്രചരണസഭ സ്ഥാപിതമായത്. ശ്രീനാരായണ ഗുരു ദര്‍ശനങ്ങള്‍ ലോകവ്യാപകമായി പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശ്രീനാരായണ ധര്‍മ്മ സംഘം ഗുരുധര്‍മ്മ പ്രചരണ സഭയ്ക്ക് തുടക്കം കുറിച്ചത്.

 ഇതേ ദിവസം തന്നെ  പ്രണവാനന്ദ സ്വാമിയെ സമാധി ദിനത്തില്‍ ശിവഗിരിയില്‍ അനുസ്മരിച്ചു. സമാധി പീഠത്തില്‍ പ്രാര്‍ഥനയും  പുഷ്പാര്‍ച്ചനയും നടന്നു. ഗുരുധര്‍മ്മ പ്രചരണ സഭ സ്ഥാപക ദിനത്തില്‍ അവ്യയാനന്ദ സ്വാമികള്‍ രചിച്ച ശാരദാഞ്ജലി സംഗീത ആല്‍ബം പ്രകാശനം ചെയ്യുന്നു