loader image

G

u

r

u

k

u

l

a

m

Contact Info

Gurukulam,Aluva, Kerla, India

  • Gurukulam

  • Gurukulam,Aluva, Kerla, India

  • +919846924997

News

ശിവഗിരി മഠത്തിൻ്റെ ശാഖാ മഠമായ മുഹമ്മ വിശ്വഗാജി മഠത്തിലെ പ്രതിഷ്ഠ വാർഷിക മഹോത്സവം

ശിവഗിരി മഠത്തിൻ്റെ ശാഖാ മഠമായ മുഹമ്മ  വിശ്വഗാജി മഠത്തിലെ പ്രതിഷ്ഠ വാർഷിക മഹോത്സവം

ശിവഗിരി മഠത്തിൻ്റെ ശാഖാ മഠമായ മുഹമ്മ വിശ്വഗാജി മഠത്തിലെ പ്രതിഷ്ഠ വാർഷിക മഹോത്സവം പ്രൗഢഗംഭീരമായി നടന്നു . സമ്മേളനത്തിന്റെ ഭാഗമായി സ്മൈൽ സാധനാ ട്രസ്റ്റ് നേതൃത്വം നൽകുന്ന ഒരു ലക്ഷം ഭവനങ്ങളിൽ ശ്രീനാരായണ ധർമ്മം കൃതി സൗജന്യമായി എത്തിക്കുന്ന ശ്രീനാരായണ ധർമ്മം കൃതി പ്രചരണ മഹാ ക്യാമ്പയിൻ സമുദ്ഘാടനവും നടന്നു. ശിവഗിരി മഠം ട്രഷറർ ശ്രീമദ് ശാരദാനന്ദ സ്വാമികൾ സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു . സീഗൾ ഇൻറർനാഷണൽ ഗ്രൂപ്പ് എം ഡി ഡോക്ടർ സുരേഷ്കുമാർ മധുസൂദനൻ ശ്രീനാരായണ ധർമ്മം കൃതി ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു . എസ് എൻ ട്രസ്റ്റ് ബോർഡ് മെമ്പർ ശ്രീമതി പ്രീതി നടേശൻ സമ്മേളനത്തിന് ഭദ്രദീപ പ്രകാശനം തെളിയിച്ചു . ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ബോർഡ് അംഗം ശ്രീമദ് വിശാലാനന്ദ സ്വാമികൾ മുഖ്യപ്രഭാഷണം നടത്തി . വിശ്വഗാജി മഠം സെക്രട്ടറി ശ്രീമദ് പ്രബോധ തീർത്ഥ സ്വാമികൾ സമ്മേളനത്തിന് സ്വാഗതം ആശംസിച്ചു .