loader image

G

u

r

u

k

u

l

a

m

Contact Info

Gurukulam,Aluva, Kerla, India

  • Gurukulam

  • Gurukulam,Aluva, Kerla, India

  • +919846924997

News

94-ാമത് ശിവഗിരി തീർത്ഥാടന മഹാമഹത്തിന്റെ കമ്മറ്റി രൂപീകരണം നടന്നു.

94-ാമത് ശിവഗിരി തീർത്ഥാടന മഹാമഹത്തിന്റെ കമ്മറ്റി രൂപീകരണം നടന്നു.

94-ാമത് ശിവഗിരി തീർത്ഥാടന മഹാമഹത്തിന്റെ കമ്മറ്റി രൂപീകരണം നടന്നു.

ശിവഗിരി : 94-ാമത് ശിവഗിരി തീർത്ഥാടന മഹാമഹത്തിന്റെ കമ്മറ്റി രൂപീകരണം ശിവഗിരിയിൽ നടന്നു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻ്റ് ബ്രഹ്മശ്രീ ഋതംഭരാനന്ദ സ്വാമികൾ അധ്യക്ഷത വഹിച്ചു. മുൻ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻ്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ ഉദ്ഘാടനകർമ്മം നിർവഹിച്ചു. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികൾ, ട്രഷറർ ശ്രീമദ് ശാരദാനന്ദ സ്വാമികൾ, ശ്രീമദ് വിശാലാനന്ദ സ്വാമികൾ തുടങ്ങിയവർ അനുഗ്രഹപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി പ്രിയദർശിനി , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ സന്തോഷ് കുമാർ, ശ്രീ കെ.ജി ബാബുരാജ് (ബഹറിൻ), ശിവഗിരി എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി അജി എസ്.ആർ.എം, അഡ്വ. അനിൽകുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. തീർത്ഥാടന സെക്രട്ടറി ശ്രീമദ് ശിവസ്വരൂപാനന്ദ സ്വാമികൾ വിഷയാവതരണം നടത്തി. ശ്രീമദ് പ്രബോധതീർത്ഥ സ്വാമികൾ കൃതജ്ഞത രേഖപ്പെടുത്തി. സമ്മേളനത്തിൽ വച്ച് 1001 പേരടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചു.